-->

Thursday, November 5, 2015

മൗന നൊമ്പരം



അറിയുന്നു ഞാന്‍ സഖി എന്‍
പ്രാണന്‍ പിടയുന്നോരാ വേദന
പിടക്കുന്നെന്‍ മനം മിടിപ്പതി വേഗത്താല്‍
കരുത്താര്‍ജിച്ചു എതിര്‍ത്തിടവേ
മിഴിനീര്‍ പൂക്കളാല്‍ അര്‍ച്ചന ചെയ്യാനാകാതെ
ഉരിയാടാനാകാതെ നാവും
കേള്‍വി ബന്ധിച്ച കര്‍ണ്ണങ്ങളും
തമസിനാല്‍ മറച്ചോരെന്‍ നയനങ്ങളും തേടുന്നു ദൂരെ ഒരിറ്റു വെളിച്ചത്തിനായ്‌
കേള്‍പ്പൂ ഞാനെന്‍ മിടിപ്പ് പെരുമ്പറപ്പോല്‍
തളിര്‍ക്കും ഞാനൊരു തളിരപ്പോല്‍
നയിപ്പതാരെന്‍ മനത്തെ
നയിക്കപ്പെടുന്നു വിജനവീഥിയില്‍ .

Thursday, September 3, 2015

ഒന്നുമില്ല ഒന്നുമില്ല
പറഞ്ഞു പറഞ്ഞു 
നമ്മളെല്ലാവരും 
ഒന്നുമില്ലാത്തവരായി 
തീരുമോ ?
ഒന്നുമില്ലായ്മയില്‍
നിന്നല്ലേ
എല്ലാം ഉണ്ടായതും
ഇനി ഉണ്ടാകേണ്ടതും .?
പറയാനെളുപ്പം
പറയാതിരിക്കാന്‍
അതിലുമെ ളുപ്പം.

Wednesday, March 11, 2015

നാലു ചുവരുകള്‍ക്ക്
പറയാന്‍ ഒരുപാട്
കഥകള്‍
കേള്‍ക്കാനോ
ഒരേ ഒരാള്‍ മാത്രം

Saturday, December 6, 2014

ഓരോ  ദിവസവും ഓര്‍ക്കും എന്നും  എന്തെങ്കിലും എഴുതണമെന്ന്..പക്ഷെ   കഴിയാറില്ല എന്നതാണ്  സത്യം . അല്ലെങ്കില്‍  തന്നെ ഞാന്‍ എന്തെഴുതാനാണ് ?എന്റെ ജീവിതമോ ? അതോ  എനിക്ക്  ചുറ്റുമുള്ളവരുടെ   ജീവിതമോ .?   ഒരു സ്ത്രീയെന്ന    നിലയില്‍  അവള്‍ക്ക്  ഒരുപാട്  പരിമിതികള്‍  ഇല്ലേ ..അവളുടെ   പരിമിതികള്‍ ക്കുള്ളില്‍ നിന്ന്   വേണം  എല്ലാം  സമൂഹത്തോട് പറയാന്‍ .പറയണം   എല്ലാം  ..ജീവിതത്തിലെ   ചുട്ടുപൊള്ളുന്ന  ഓര്‍മ്മകളിലൂടെ തിരിഞ്ഞൊന്നു നടക്കണം  എനിക്ക് ...
ഓര്‍മ്മകള്‍
-----------------
ഒരു നിലാ പക്ഷിയായ് പാറുന്നു ഞാന്‍
ഓര്‍മ്മകള്‍ തഴുകുമീ തീരങ്ങളില്‍
ഒരു രാഗ സന്ധ്യയില്‍ ഒഴുകിയെത്തുന്നൊരു
ചന്ദന കാറ്റിന്‍ സരിഗമയില്‍
പുലരിയും പൂക്കളും മധു ശലഭങ്ങളും
തുമ്പിയും കിളികളും തുമ്പക്കുടങ്ങളും
ഒരു കുയില്‍ പാട്ടും പഞ്ചാരിയും
താളത്തില്‍ മുറുകുന്ന ഉത്സവ മേളങ്ങളും
മാമ്പഴകാലങ്ങള്‍ മധുരമാം ഓര്‍മ്മകള്‍
തൊടിയിലെ ഊഞ്ഞാലിന്‍ തുടി താളങ്ങളും
സ്വപ്‌നങ്ങള്‍ മിഴികളില്‍ പീലി വിടര്‍ത്തിയാടി
നൂപുരമണിയും മനസ്സിന്‍ മോഹങ്ങളും

Monday, December 1, 2014

സ്ത്രീ

പുരുഷന്റെ ആവശ്യങ്ങള്‍
നിറവേറ്റാനൊരു വസ്തു
അതിനപ്പുറം എന്താണവള്‍
സ്ത്രീ  , അവള്‍ക്കു പരിചേദങ്ങളേറെ
അമ്മ സോദരി കാമുകി ഭാര്യ
പിന്നെയും കൊട്ടി   കൊട്ടി ഘോഷിച്ചിടും.
സമൂഹം പറയുന്ന കാര്യങ്ങള്‍
അണുവിടാതെ അനുസരിയ്ക്കേണം
ഇല്ലെങ്കിലോ തുള്ളും കോമരം.
 പുരുഷ പ്രജകള്‍.
കാമുകിയായാലോ
പിന്നെ പറയേണ്ട പൊടി പൂരങ്ങള്‍.
കാര്യം കാണാന്‍ മിടുക്കനാം
കാമുകനപ്പോള്‍ എതിര്‍തോന്നുമേ
ചൊല്ലാതെ  പ്രീതി പ്പെടുത്താന്‍
ഒരുങ്ങുന്നു.
എങ്കിലുമവള്‍ക്ക്  തന്‍ പ്രിയനെ
പിരിയാനാകില്ല ഒരുനിമിഷവും.

Wednesday, May 28, 2014

നിലാവേ

നിലാവേ.. 


നിലാവേ ..നിലാവേ ... 
നിന്നെ തേടുന്നു ഞാന്‍ 
വെണ്‍മേഘ പടലത്തില്‍ 
ഒളിക്കുന്നുവോ സഖി ... 

നറുനിലാ കൈകളാല്‍
തൊട്ടുണര്‍ത്തി എന്നെ 
ഏതോ സ്വപ്നത്തിന്‍
വിപഞ്ചികയില്‍.

മാസ്മര ലഹരിയില്‍
മുഴുകിയെന്നോര്‍മ്മയില്‍
നിന്‍ മന്ദഹാസം വിടരും
ചൊടിയിതള്‍ കണ്ടു.
വാനിലെ മുത്തുകള്‍
നിന്‍മുടിയിഴകളില്‍
പവിഴങ്ങള്‍ പോലെ
ചിരിച്ചു .