-->

Saturday, December 6, 2014

ഓരോ  ദിവസവും ഓര്‍ക്കും എന്നും  എന്തെങ്കിലും എഴുതണമെന്ന്..പക്ഷെ   കഴിയാറില്ല എന്നതാണ്  സത്യം . അല്ലെങ്കില്‍  തന്നെ ഞാന്‍ എന്തെഴുതാനാണ് ?എന്റെ ജീവിതമോ ? അതോ  എനിക്ക്  ചുറ്റുമുള്ളവരുടെ   ജീവിതമോ .?   ഒരു സ്ത്രീയെന്ന    നിലയില്‍  അവള്‍ക്ക്  ഒരുപാട്  പരിമിതികള്‍  ഇല്ലേ ..അവളുടെ   പരിമിതികള്‍ ക്കുള്ളില്‍ നിന്ന്   വേണം  എല്ലാം  സമൂഹത്തോട് പറയാന്‍ .പറയണം   എല്ലാം  ..ജീവിതത്തിലെ   ചുട്ടുപൊള്ളുന്ന  ഓര്‍മ്മകളിലൂടെ തിരിഞ്ഞൊന്നു നടക്കണം  എനിക്ക് ...
ഓര്‍മ്മകള്‍
-----------------
ഒരു നിലാ പക്ഷിയായ് പാറുന്നു ഞാന്‍
ഓര്‍മ്മകള്‍ തഴുകുമീ തീരങ്ങളില്‍
ഒരു രാഗ സന്ധ്യയില്‍ ഒഴുകിയെത്തുന്നൊരു
ചന്ദന കാറ്റിന്‍ സരിഗമയില്‍
പുലരിയും പൂക്കളും മധു ശലഭങ്ങളും
തുമ്പിയും കിളികളും തുമ്പക്കുടങ്ങളും
ഒരു കുയില്‍ പാട്ടും പഞ്ചാരിയും
താളത്തില്‍ മുറുകുന്ന ഉത്സവ മേളങ്ങളും
മാമ്പഴകാലങ്ങള്‍ മധുരമാം ഓര്‍മ്മകള്‍
തൊടിയിലെ ഊഞ്ഞാലിന്‍ തുടി താളങ്ങളും
സ്വപ്‌നങ്ങള്‍ മിഴികളില്‍ പീലി വിടര്‍ത്തിയാടി
നൂപുരമണിയും മനസ്സിന്‍ മോഹങ്ങളും

Monday, December 1, 2014

സ്ത്രീ

പുരുഷന്റെ ആവശ്യങ്ങള്‍
നിറവേറ്റാനൊരു വസ്തു
അതിനപ്പുറം എന്താണവള്‍
സ്ത്രീ  , അവള്‍ക്കു പരിചേദങ്ങളേറെ
അമ്മ സോദരി കാമുകി ഭാര്യ
പിന്നെയും കൊട്ടി   കൊട്ടി ഘോഷിച്ചിടും.
സമൂഹം പറയുന്ന കാര്യങ്ങള്‍
അണുവിടാതെ അനുസരിയ്ക്കേണം
ഇല്ലെങ്കിലോ തുള്ളും കോമരം.
 പുരുഷ പ്രജകള്‍.
കാമുകിയായാലോ
പിന്നെ പറയേണ്ട പൊടി പൂരങ്ങള്‍.
കാര്യം കാണാന്‍ മിടുക്കനാം
കാമുകനപ്പോള്‍ എതിര്‍തോന്നുമേ
ചൊല്ലാതെ  പ്രീതി പ്പെടുത്താന്‍
ഒരുങ്ങുന്നു.
എങ്കിലുമവള്‍ക്ക്  തന്‍ പ്രിയനെ
പിരിയാനാകില്ല ഒരുനിമിഷവും.