-->

Sunday, January 26, 2014

മൗനം



എന്നില്‍ നിറഞ്ഞോരീ രാഗവുമായിന്ന്
ഞാനലയുന്നി രാവില്‍ നിന്നെത്തേടി -
എന്തിനായ് ചുണ്ടിലൊരുമൗനംനിറച്ചു നീ 
എന്‍ചാരത്തു നിന്നും  മറഞ്ഞു നില്‍പ്പൂ?
മൗനത്തിന്‍ മറനീക്കി വരികയെന്നരികില്‍ 
രാഗാര്‍ദ്രനിമിഷം കൊതിയ്ക്കുന്നു ഞാന്‍ 
ഇനിയും നീ വെടിയാത്തതെന്തേ ഈ മൗനം 
മൊഴികളായ് വന്നുചേർന്നീടുകെൻചാരെ






ജന്മം


 എന്തിനീ ജന്മത്തെ പഴിയ്ക്കുന്നു 
സങ്കല്‍ പ്പങ്ങളൊക്കെ ശിഥിലമാക്കിയ 
ജന്മത്തെയെന്തിനു പഴിയ് ക്കുന്നു നീ. 
എന്നാത്മാവില്‍ നിന്നുയരുന്ന 
കിനാക്കളൊക്കെയും വൃഥായെൻ മനസ്സിന്നഗാധ 
ഗർത്തങ്ങളിൽ എങ്ങോ വിറപൂണ്ടു മറക്കുവാനാകില്ല
സ്നേഹമെന്ന രണ്ടക്ഷത്തിലടങ്ങിയ 
ചേതോവികാരത്തെ മാറിലേറ്റി 
തലോടുവാനിഷ്ടം.

പ്രണയം





നിന്നെയെന്നിലേക്ക് ചേര്‍ത്തു 
നിര്‍ത്തിയതെ ന്താണെന്നു --
യെത്രയാലോചിച്ചിട്ടും വരുന്നില്ല 
എന്നോര്‍മ്മയില്‍ എന്‍ സഖേ ......

നിന്‍ ചിരിയോ അതോ 
നിന്‍ വാക്കിലലിഞ്ഞു ചേര്‍ന്ന 
ഗാഭീര്യമോ ...?
സത്യത്തെ തേടുന്ന നിന്‍ 
മനസിന്‍റെ നൈര്‍മല്യമോ ..?

ഓര്‍ക്കുന്നു സഖേ ..ഞാന്‍ 
നിന്നെ കണ്ട നിമിഷം 
മായാതെയെന്‍ മനസ്സില്‍ 
കെടാവിളക്കാ യ് സൂക്ഷിപ്പൂ .....

കാലങ്ങള്‍ എത്ര കഴിഞ്ഞാലും 
ഋതുക്കള്‍ മാറി മറിഞ്ഞാലും 
മായാതെ കിടക്കുമെ--
ന്നോര്‍മ്മയില്‍ നിന്‍ മുഖം

സ്നേഹമഴ



കണ്ണാന്തളി പൂവേ നിന്റെ വിടരുന്ന 
സ്വപ്നങ്ങളിൽ ഞാൻ ഉണരാറുണ്ടോ 
ചൊടികളിൽ പൊഴിയുന്ന മുത്തുകളിൽ 
തേനൂറും പ്രണയത്തിൻ മധുരമുണ്ടോ 

അകലെയാണെങ്കിലും ഇതൾ വിടർത്തും 
നിൻ മനസ്സിലെൻ സംഗീതം അരികെയില്ലേ 
അനന്തമാമാകാശ സീമയിൽ ഉണരുന്ന 
താരകമായതു മിന്നുകില്ലേ 

പുലർകാല തൂമഞ്ഞു തുള്ളിയിൽ പുണരുന്ന 
ധനുമാസ പുലരികൾ വിടരുമ്പോൾ 
അമ്പല വിശുദ്ധിയായി ഹംസധ്വനിയായ് 
നീയെന്റെയുള്ളില്‍ നില്‍ക്കും 

സ്വപ്നം

                                           രാത്രി തന്‍ അന്ത്യ യാമത്തില്‍ ലെപ്പോഴോ 
ഞാനേതോ സ്വപ്നത്തിലലിഞ്ഞു ചേരവേ 
നീയെന്‍ ചാരത്തു മെല്ലെ വന്നു 
ആര്‍ദ്ര മിഴിയോടെ വിറയാര്‍ന്ന കരങ്ങളാല്‍ 
മെല്ലെ മെല്ലെ തഴുകിയുണര്‍ത്തി യെന്നെ ....
















                                        

സുരക്ഷിത സ്നേഹം

പ്രായ മെത്തും മുമ്പേ 
വിധിച്ചു അമ്മയായൊരു ജന്മം 
എന്‍ നേരെ കൈകള്‍ നീട്ടി 
മാറിലൊരു തുണി സഞ്ചി യില്‍ 
നെഞ്ചിതന്‍ ചൂടില്‍ 
സുരക്ഷിതത്വ ത്തിലുറങ്ങുന്ന 
ഇളം പൈതല്‍ .

ചുറ്റുവട്ടത്തിലുള്ളതൊന്നും 
ശ്രദ്ധി ക്കാതെയൊരു നേരത്തെ 
ആഹാരത്തിനായ് കൈകള്‍ നീട്ടുന്നു 
ബാങ്ക് ബാലന്‍സില്ല 
കിട്ടാ ക്കടങ്ങളില്ല 
ആത്മഹത്യ യിലവസാനിക്കുന്ന 
ലോണുകളില്ല .

ഒന്നിനെ പറ്റിയും 
ചിന്തകളില്ല 
ഉള്ളതോ 
വിശ ക്കുന്ന വയറിനെ 
പോറ്റുവാന്‍ മാത്രം 
തുടിക്കുന്ന ഹൃദയം .

അമ്മതന്‍ മാറില്‍ 
കുഞ്ഞെത്ര സുരക്ഷിതന്‍ ........