കണ്ണാന്തളി പൂവേ നിന്റെ വിടരുന്ന
സ്വപ്നങ്ങളിൽ ഞാൻ ഉണരാറുണ്ടോ
ചൊടികളിൽ പൊഴിയുന്ന മുത്തുകളിൽ
തേനൂറും പ്രണയത്തിൻ മധുരമുണ്ടോ
അകലെയാണെങ്കിലും ഇതൾ വിടർത്തും
നിൻ മനസ്സിലെൻ സംഗീതം അരികെയില്ലേ
അനന്തമാമാകാശ സീമയിൽ ഉണരുന്ന
താരകമായതു മിന്നുകില്ലേ
പുലർകാല തൂമഞ്ഞു തുള്ളിയിൽ പുണരുന്ന
ധനുമാസ പുലരികൾ വിടരുമ്പോൾ
അമ്പല വിശുദ്ധിയായി ഹംസധ്വനിയായ്
നീയെന്റെയുള്ളില്‍ നില്‍ക്കും
No comments:
Post a Comment