എന്നില്‍ നിറഞ്ഞോരീ രാഗവുമായിന്ന്
ഞാനലയുന്നി രാവില്‍ നിന്നെത്തേടി -
എന്തിനായ് ചുണ്ടിലൊരുമൗനംനിറച്ചു നീ
എന്‍ചാരത്തു നിന്നും മറഞ്ഞു നില്‍പ്പൂ?
മൗനത്തിന്‍ മറനീക്കി വരികയെന്നരികില്‍
രാഗാര്‍ദ്രനിമിഷം കൊതിയ്ക്കുന്നു ഞാന്‍
ഇനിയും നീ വെടിയാത്തതെന്തേ ഈ മൗനം
മൊഴികളായ് വന്നുചേർന്നീടുകെൻചാരെ
No comments:
Post a Comment